Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildlife Protection Bill

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ല്ലി​ന് അ​നു​മ​തി: എം​പി​മാ​ർ ഇ​ട​പെ​ട​ണമെന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ന് രാ​​​ഷ്‌ട്ര പ​​​തി​​​യി​​​ൽനി​​​ന്ന് അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ൽ സം​​​സ്ഥാ​​​ത്തു നി​​​ന്നു​​​ള്ള എം​​​പി​​​മാ​​​ർ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. എം​​​പി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

1972ലെ ​​​വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ലെ 11-ാം വ​​​കു​​​പ്പി​​​ൽ നി​​​ര​​​വ​​​ധി ത​​​ട​​​സ​​​ങ്ങ​​​ളു​​​ണ്ട്. ഇ​​​വ ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു.ഈ ​​​നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​വാ​​​ൻ രാഷ്‌ട്രപ​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്. ഇ​​​ത് എ​​​ത്ര​​​യും വേ​​​ഗം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ എം​​​പി​​​മാ​​​ർ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തി​​​യ യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

മ​​​നു​​​ഷ്യ-​​​വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ന്ദ്രാ​​​വി​​​ഷ്കൃ​​​ത പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ൽ 620 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും വ​​​ന്യ​​​ജീ​​​വി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ നേ​​​രി​​​ട്ട​​​വ​​​ർ​​​ക്ക് ന​​​ൽ​​​കേ​​​ണ്ട ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​വി​​​ഹി​​​തം അ​​​നു​​​വ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മേ​​​പ്പാ​​​ടി - ചൂ​​​ര​​​ൽ​​​മ​​​ല ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യു​​​ടെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി 2,221.03 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​ഹാ​​​യ​​​മാ​​​ണ് കേ​​​ന്ദ്ര​​​ത്തോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ച​​​ത്.

കേ​​​ന്ദ്ര​​​സ​​​ഹാ​​​യ​​​മാ​​​യി 260.56 കോ​​​ടി രൂ​​​പ മാ​​​ത്ര​​​മേ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ളൂ. അ​​​ർ​​​ഹ​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ശ​​​ക്ത​​​മാ​​​യ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്ത​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

2024-25, 25-26 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​പ്പ് പ​​​രി​​​ധി​​​യി​​​ൽ നി​​​ന്നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച തു​​​ക​​​ക​​​ളാ​​​യ 6,757 കോ​​​ടി രൂ​​​പ​​​യും, 3,323 കോ​​​ടി രൂ​​​പ​​​യും പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നും എം​​​പി​​​മാ​​​ർ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രും എം​​​പി​​​മാ​​​രും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up